24 June, 2019 08:32:16 PM


കൊല്ലം - പുനലൂർ ദേശീയപാതയിൽ ചന്ദനത്തോപ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു




കൊല്ലം: പുനലൂർ ദേശീയപാതയിൽ ചന്ദനത്തോപ്പില്‍ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. പെരുമ്പുഴ പുനുക്കന്നൂർ തണ്ണിപ്പള്ളിവിളയിൽ നിഥിൻ (25) ആണ് മരിച്ചത്. അമിത വേഗതയിൽ എത്തിയ കാർ ഗതാഗത കുരുക്കിൽ നിർത്തിയിരുന്ന ബൈക്കിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ചെങ്ങന്നൂർ കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽ പെട്ടത്. കുണ്ടറ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികൾ സ്വീകരിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K