22 June, 2019 05:40:20 PM


യുകെയില്‍ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു ; കാറോടിച്ച യുവതി പരിക്കുകളോടെ ആശുപത്രിയില്‍



നോർത്തേൺ അയർലഡ്: കാറപകടത്തില്‍ മലയാളി യുവതി മരിച്ചു. മറ്റൊരു യുവതി പരിക്കുകളോടെ ആശുപത്രിയില്‍. ബെല്‍ഫാസ്റ്റിലെ ആന്‍ട്രിം മരിയ ഹോസ്‌പിറ്റലില്‍ നഴ്‌സായി ജോലിചെയ്യുന്ന കരിപ്പാടം തടത്തില്‍ (വീണപറമ്പില്‍) നെല്‍സണ്‍ ജോണിന്റെ ഭാര്യ ഷൈമോൾ തോമസ്(37) ആണ് മരിച്ചത്. ഷൈമോള്‍ സഞ്ചരിച്ചിരുന്ന കാര്‍ ഓടിച്ചിരുന്ന സുഹൃത്തിന്‍റെ ഭാര്യയും മലയാളി നഴ്‌സുമായ മറ്റൊരു യുവതി അതീവ ഗുരുതരാവസ്ഥയില്‍ ബെല്‍ഫാസ്റ്റിലെ റോയല്‍ ബെല്‍ഫാസ്റ്റ്‌ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുകയാണ്.

സുഹൃത്തായ ബിജുവിന്‍റെ കുഞ്ഞിന്‍റെ ഒരു പരിപാടിയുടെ ആഘോഷം കഴിഞ്ഞ്‌ ബിജുവിന്‍റെ ഭാര്യയും കുഞ്ഞും ഷൈമോളും തിരികെ ആന്‍ട്രിമിലേക്ക്‌ മടങ്ങുന്ന വേളയിലാണ്‌ ഇന്നലെ വൈകിട്ട്‌ ആറുമണിയോടെ അപകടം സംഭവിച്ചത്‌. പരേത മാറിടം രാമച്ചനാട്ട് കുടുംബാഗമാണ്. അപകടം നടക്കുന്ന സമയത്ത് നെൽസണും മക്കളും നാട്ടിൽ ഒരു ചടങ്ങില്‍ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. വിവരങ്ങളറിഞ്ഞ് നാട്ടിൽനിന്നും നെൽസൺ ബെൽഫാസ്റ്റിലേക്ക് തിരിച്ചിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K