21 June, 2019 10:52:18 AM


മൂവാറ്റുപുഴയില്‍ സ്കൂൾ വളപ്പിലേയ്ക്ക് കാർ പാഞ്ഞുകയറി വിദ്യർത്ഥികൾ ഉള്‍പ്പെടെ 12 പേര്‍ക്ക് പരിക്ക്



മൂവാറ്റുപുഴ: മൂവാറ്റുപുഴ കടാതിയില്‍ സ്കൂൾ വളപ്പിലേയ്ക്ക് കാർ പാഞ്ഞുകയറി പത്ത് വിദ്യർത്ഥികൾക്കും ഒരു അധ്യാപികയ്ക്കും പരിക്ക്. കോലഞ്ചേരി റൂട്ടില്‍  പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ വിദ്യാലയത്തില്‍ വെള്ളിയാഴ്ച രാവിലെ 8.30 മണിയോടെ ആയിരുന്നു അപകടം. പരുക്കേറ്റ അധ്യാപിക രേവതിയുടെ നില ഗുരുതരമാണ്.


യോഗാ ദിനത്തോടനുബന്ധിച്ച് വെള്ളൂര്‍കുന്നത്ത് നടക്കുന്ന യോഗാ പരിശീലനത്തിന് കൊണ്ടുപോകാനായി കുട്ടികളെ വരിവരിയായി പുറത്തേക്ക് ഇറക്കവെ സ്കൂള്‍ കോമ്പൌണ്ടിന് വെളിയില്‍ നിന്നും കാര്‍ നിയന്ത്രണം വിട്ട് പാഞ്ഞ് കയറുകയായിരുന്നു. പരുക്കേറ്റവർ കോലഞ്ചേരി മെഡിക്കൽ മെഡിക്കൽ കോളേജിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K