15 June, 2019 01:23:53 PM


സി.ഐ നവാസിനെ കണ്ടുകിട്ടിയതില്‍ സന്തോഷം; ഉയര്‍ന്ന ആക്ഷേപങ്ങള്‍ അന്വേഷിക്കും - ഐ.ജി



കൊച്ചി: കൊച്ചിയില്‍ നിന്നും കാണാതായ സി.ഐ നവാസിനെ കണ്ടുകിട്ടിയതില്‍ അതിയായ സന്തോഷമുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി വിജയ് സാഖറെ. അദ്ദേഹത്തിന്‍റെ തിരോധാനവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആക്ഷേപങ്ങളെല്ലാം പരിശോധിക്കും. പ്രത്യേകമായ അന്വേഷണവും നടക്കും. ഉദ്യോഗസ്ഥര്‍ തമ്മിലുള്ള ജോലിക്കിടയിലെ ബന്ധം ശരിയായ വിധത്തിലായിരുന്നില്ലെന്ന് മനസ്സിലായിട്ടുണ്ട്. അത് പരിശോധിക്കുമെന്നും ഐ.ജി അറിയിച്ചു.


നവാസ് തിരിച്ചെത്തിയ ശേഷം കാര്യങ്ങള്‍ ചോദിച്ചറിയും. അതിനു ശേഷമായിരിക്കും തുടര്‍നടപടിയുമായി മുന്നോട്ടു പോകുക. വൈകിട്ടോടെ നവാസിനെ കൊച്ചിയില്‍ തിരിച്ചെത്തിക്കാനാവും. മുന്‍കൂട്ടി അറിയിക്കാതെ യാത്ര പോയതില്‍ സി.ഐയ്‌ക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം ഐ.ജി ചിരിച്ചുതള്ളി. ആളെ തിരിച്ചുകിട്ടിയല്ലോ. അതാണ് ഏറ്റവും സന്തോഷമെന്നായിരുന്നു ഐ.ജിയുടെ മറുപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K