13 June, 2019 05:57:17 PM


ഏറ്റുമാനൂര്‍ നഗരസഭയുടെ തീയേറ്റര്‍ സമുശ്ചയത്തിന് എസ്.പി പിള്ളയുടെ പേരിടണമെന്ന്



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി നഗരഹൃദയത്തില്‍ പണിയുന്ന തീയേറ്റര്‍ കോംപ്ലക്സോടുകൂടിയ വ്യാപാര സമുശ്ചയത്തിന്  ഹാസ്യ സാമ്രാട്ട് എസ്.പി.പിള്ളയുടെ പേരിടാന്‍ ശ്രമിക്കുമെന്ന് നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസ് പറഞ്ഞു. ഈ വിഷയം നഗരസഭാ കൌണ്‍സിലില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.പി.പിള്ളയുടെ 34-ാം ചരമ വാര്‍ഷികദിനാചരണത്തോടനുബന്ധിച്ച് മികച്ച സാമൂഹ്യപ്രവര്‍ത്തകനുള്ള പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു ദേശാഭിമാനി പത്രാധിപസമിതി അംഗം കൂടിയായ മോഹന്‍ദാസ്.


അനുസ്മരണ സമ്മേളനം ചലചിത്ര സീരിയല്‍ നടന്‍ എം.ആര്‍. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. എസ്.പി.പിള്ളയുടെ മകന്‍ സതീഷ്ചന്ദ്രന്‍ കലാനിലയം ഭദ്രദീപം തെളിയിച്ചു. നഗരസഭാ ചെയര്‍മാന്‍ ജോര്‍ജ് പുല്ലാട്ട് സംസാരിച്ചു. ട്രസ്റ്റ്‌ ചെയര്‍മാന്‍ ഏറ്റുമാനൂര്‍ ശിവപ്രസാദിന്‍റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിവിധ രംഗങ്ങളില്‍ മികവ് തെളിയിച്ച ഡോ.സിജു മുരളിധരന്‍, കൈനകരി ഷാജി, എന്‍.അരവിന്ദാക്ഷന്‍ നായര്‍ എന്നിവരെയും ആദരിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K