13 June, 2019 05:21:23 PM


കാരുണ്യവഴിയില്‍ സേവനത്തിന്‍റെ വേഗത കൂട്ടി ചിറയില്‍ ജയ്‌മോന്‍റെ 'ആവേ മരിയ' ബസുകള്‍




കുറുപ്പന്തറ: ക്യാന്‍സര്‍, വൃക്ക രോഗികള്‍ക്കും, അന്ധര്‍, ബധിരര്‍, മൂകര്‍ തുടങ്ങിയവര്‍ക്കും സൗജന്യ യാത്ര ഒരുക്കി കാരുണ്യവഴിയില്‍ 14 ബസുകള്‍. എറണാകുളം - കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കുറുപ്പന്തറ ചിറയില്‍ ഗ്രൂപ്പിന്റെ ബസുകളില്‍ ഡബിള്‍ ബെല്‍ മുഴങ്ങുമ്പോള്‍ ഓര്‍ക്കണം നന്മയുടെ കരവലയത്തിലൂടെയാണ് ഈ ബസ്സുകള്‍ യാത്ര തിരിക്കുന്നതെന്ന്. 


കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സക്ക് പോകുന്ന യാത്രികര്‍ക്കാണ് കുറുപ്പന്തറ ചിറയില്‍ ജയ്‌മോന്റെ ഉടമസ്ഥതയിലുള്ള 'ആവേ മരിയ' ബസുകള്‍ സേവനത്തിന്റെ പുതിയ വേഗത ഒരുക്കുന്നത്. ദിവസവും നൂറോളം രോഗികള്‍ ഈ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. അന്ധരും മൂകരും ബധിതരും മാത്രമല്ല ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ഈ സേവനം ലഭ്യമാകുന്നുണ്ട്. 


മെഡിക്കല്‍ കോളേജിലേക്കുള്ള സ്ഥിരം യാത്രക്കാരായ കാന്‍സര്‍ - വൃക്ക രോഗികള്‍ക്ക് കാര്‍ഡ് വിതരണം ചെയ്യാന്‍ ആലോചിക്കുന്ന ജയ്‌മോന്‍ ബസുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു വിഹിതം ജീവനക്കാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും മാറ്റിവെക്കുന്നു. മെഡിക്കല്‍ കോളേജിലേക്ക് ചികിത്സയ്ക്കായി പോകുന്ന എല്ലാ രോഗികള്‍ക്കും യാത്ര സൗജന്യമാക്കുന്നതിനെ കുറിച്ച് ചിന്തിക്കുക കൂടിയാണ് ജയ്‌മോന്‍. ഭാര്യ ഷിബി, മക്കളായ അന്ന, മരിയ, എല്‍സ എന്നിവരോടൊപ്പം നന്മയാര്‍ന്ന തീരുമാനമെടുത്ത ജയ്‌മോനെ നാട്ടുകാര്‍ പ്രശംസിക്കുന്നതിന് അതിരില്ല.  




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K