07 June, 2019 10:13:02 AM


അതിരമ്പുഴ സ്വദേശി വയോധികനെ കാണാതായി; മീനച്ചിലാറ്റില്‍ നടത്തിയ തെരച്ചില്‍ ഫലം കണ്ടില്ല




ഏറ്റുമാനൂര്‍: കാണാതായ മധ്യവയസ്കന്‍ പുഴയില്‍ ചാടിയെന്ന സംശയം. തുടര്‍ന്ന് ഫയര്‍ഫോഴ്സും നാട്ടുകാരും പോലീസും മണിക്കൂറുകളോളം മീനച്ചിലാറ്റില്‍ തെരച്ചില്‍ നടത്തിയിട്ടും ആളെ കണ്ടെത്താനായില്ല. പേരൂര്‍ പൂവത്തുംമൂട് കടവില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. അതിരമ്പുഴ മുണ്ടകപ്പാടം സ്വദേശി ശശിധരന്‍പിള്ള (68)യെ ഒറ്റക്കപ്പിലുമാവിനടുത്തുള്ള വസതിയില്‍ നിന്നും വ്യാഴാഴ്ച ഉച്ച മുതല്‍ കാണാതായിരുന്നു.


ഇയാളുടെ ബന്ധുക്കള്‍ ഏറ്റുമാനൂര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ മീനച്ചിലാറിന്‍റെ കരയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ വസ്ത്രങ്ങളും ചെരുപ്പും  200 രൂപയുമാണ് പോലീസിന്‍റെ അന്വേഷണം ഈ വഴിക്ക് തിരിച്ചത്. ബന്ധുക്കള്‍ എത്തി വസ്ത്രങ്ങളും മറ്റും ശശിധരന്‍പിള്ളയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ ഇയാള്‍ പുഴയില്‍ ചാടിയിരിക്കാം എന്ന നിഗമനത്തില്‍ എത്തുകയായിരുന്നു പോലീസ്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K