04 June, 2019 04:14:30 PM


ബ്രിട്ടണില്‍ സന്ദര്‍ശനത്തിന് എത്തിയ ഡൊണാള്‍ഡ് ട്രംപ് റോയല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന് ആരോപണം



ലണ്ടന്‍: മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ബ്രിട്ടണിലെത്തിയ യു.എസ് പ്രസിഡന്‍റ് ട്രംപ് റോയല്‍ പ്രോട്ടോക്കോള്‍ ലംഘിച്ചുവെന്ന് ആരോപണം. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നടന്ന ഔദ്യോഗിക വിരുന്നിനിടെയാണ് സംഭവം. ചടങ്ങില്‍ ട്രംപ് സംസാരിച്ച ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ച എലിസബത്ത് രാജ്ഞിയുടെ ചുമലില്‍ പിന്‍ഭാഗത്ത് ട്രംപ് തട്ടിയതാണ് പ്രോട്ടോക്കോള്‍ ലംഘനമായത്.


രാജ്ഞിയെ ആരും സ്പര്‍ശിക്കാന്‍ പാടില്ല എന്നത് ബ്രിട്ടീഷ് രാജവാഴ്ചയിലെ അലിഖിത നിയമമത്രേ. ഇത്തരം ആചാരങ്ങളൊന്നും നിലവിലില്ലെന്നാണ് രാജകുടുംബത്തിന്‍റെ വെബ്‌സൈറ്റില്‍ പറയുന്നതെങ്കിലും ആ നിയമത്തിന് ഇതുവരെ ഇളക്കം തട്ടിയിട്ടില്ല. രാജ്ഞിയെ സ്പര്‍ശിക്കുന്നത് വലിയ അപരാധമായാണ് കണക്കാക്കുന്നത്. എന്തായാലും ട്രംപിന്റെ പെരുമാറ്റം സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.


രാജകുടുംബത്തോട് എങ്ങനെയാണ് പെരുമാറേണ്ടത് എന്നതുസംബന്ധിച്ച് അലിഖിത നിയമം തന്നെ ബ്രിട്ടണിലുണ്ട്. രാജ്ഞിയുമായോ രാജകുടുംബാംഗങ്ങളുമായോ കൂടിക്കാഴ്ച നടത്തുമ്പോള്‍ എങ്ങനെ പെരുമാറണമെന്ന് കര്‍ക്കശമായ ഒരു നിയമവുമില്ല. എന്നാല്‍ മിക്കവരും പരമ്പരാഗത രീതികള്‍ പാലിക്കുകയാണ് പതിവ്. പരമ്പരാഗത രീതിയില്‍ ഉപചാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍, പുരുഷന്മാരാണെങ്കില്‍ തലകുമ്പിടുകയും സ്ത്രീകളാണെങ്കില്‍ മുട്ടുമടക്കി പ്രണമിക്കുകയുമാണ്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K