02 June, 2019 12:37:35 AM


പ്രായപൂർത്തിയാകാത്ത കുട്ടികൾക്കിടയില്‍ കഞ്ചാവ് വില്പന; കോട്ടയം തിരുവാര്‍പ്പ് സ്വദേശി പിടിയില്‍



പൊൻകുന്നം: പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുൾപ്പെടെയുള്ളവർക്ക് വില്പന നടത്തുന്നതിനായി കഞ്ചാവുമായി എത്തിയ യുവാവിനെ പോലീസ് പിടികൂടി. തിരുവാർപ്പ്സ്വദേശി മുഹമ്മദ് സഹദ് (22) ആണ് പിടിയിലായത്. പൊൻകുന്നം  പ്രൈവറ്റ് ബസ് സ്റ്റാന്റിനു സമീപമുള്ള കംഫർട്ട് സ്റ്റേഷനു സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും വില്‌പനക്കായി കൊണ്ടുവന്ന കഞ്ചാവും കണ്ടെടുത്തു. പൊൻകുന്നം പോലീസ് കേസെടുത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K