Breaking News
പാലാരിവട്ടം പാലം പൊളിച്ച് പണിയുവാന്‍ ഇ ശ്രീധരനെ ചുമതലപ്പെടുത്തി... എറണാകുളം കാരിക്കോട് കാർ ലോറിയുമായി കൂട്ടിയിടിച്ച് ഒരു മരണം... കൊ​ളം​ബി​യ​യി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്ന് ഏ​ഴ് പേ​ർ മരി​ച്ചു... മുണ്ടക്കയത്ത് സ്വകാര്യ ബസും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് അൻപതോളം യാത്രക്കാർക്ക് പരിക്ക്... കോ​ട്ട​യം തു​രു​ത്തി മി​ഷ​ൻ പ​ള്ളി​ക്കു സ​മീ​പം കാ​ർ ടാ​ങ്ക​ർ ലോ​റി​യി​ൽ ഇ​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു... കവിയും സാഹിത്യകാരനുമായ കിളിമാനൂര്‍ മധു അന്തരിച്ചു... ഏറ്റുമാനൂര്‍ വിജയ ബുക്ക് സ്റ്റാള്‍ ഉടമ കാണക്കാരി ഞാറത്തടത്തില്‍ എന്‍.എം.മത്തായി അന്തരിച്ചു... ഉത്തര്‍പ്രദേശില്‍ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്തു...

24 May, 2019 12:10:50 PM


തെള്ളകത്ത് ലോറി ടയർ പഞ്ചറായി മറിഞ്ഞു; ഇതരസംസ്ഥാന തൊഴിലാളിയുടെ കൈപ്പത്തി അറ്റു



ഏറ്റുമാനൂര്‍: ലോറിയുടെ ടയർ പഞ്ചറായി മറിഞ്ഞു ഒരു ഇതരസംസ്ഥാന തൊഴിലാളിയുടെ കൈപ്പത്തി അറ്റു. വെസ്റ്റ് ബംഗാൾ സ്വദേശി മുഹമ്മദ് ഇമാദ് റഹ്മാൻ (27) ന്‍റെ കൈപ്പത്തിയാണ് അറ്റത്ത്. ഏറ്റൂമാനൂർ തെള്ളകത്താണ് ഇന്ന് രാവിലെ ഏഴോടെ ആയിരുന്നു അപകടം. മുഹമ്മദ് അടക്കം 11 പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പരിക്കേറ്റ മുഹമ്മദിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു ശസ്ത്രക്രിയക്ക് വിധേയനാക്കി.


സംക്രാന്തി ഭാഗത്ത് നിന്നു വന്ന മിനിലോറിയുടെ ടയർ പഞ്ചറായതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ചങ്ങാനാശ്ശേരിയിൽ വാർക്ക കോൺട്രാക്ടറുടെ കീഴിലെ തൊഴിലാളികളാണ് ഇവർ. സംക്രാന്തിയിലുള്ള സൈറ്റിലേക്ക് വരുന്നതിനിടയിൽ വഴി തെറ്റിയാണ് ഇവർ തെള്ളകത്ത് എത്തിയത്.



Share this News Now:
  • Google+
Like(s): 205