22 May, 2019 12:44:25 PM


ഫോര്‍ട്ട് വര്‍ത്തില്‍നിന്നും തട്ടിക്കൊണ്ടുപോയ എട്ട് വയസുകാരിയെ കണ്ടെത്തി; പ്രതി അറസ്റ്റില്‍



ഓസ്റ്റിന്‍: മെയ് 18 ശനിയാഴ്ച അമ്മയുടെ കൂടെ നടക്കാനിറങ്ങിയ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ അജ്ഞാതന്‍ പിടിയില്‍. വാഹനത്തില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച അമ്മയെ തട്ടിമാറ്റി വാഹനം ഓടിച്ചുപോയ മൈക്കിള്‍ വെമ്പാന്‍ (51) ശനിയാഴ്ച രാത്രിയില്‍ അറസ്റ്റിലായെന്ന് പോലീസ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അമ്മയും മകളും നടന്നുപോകുമ്പോള്‍ പെട്ടന്ന് വാഹനം തൊട്ടടുത്തു നിറുത്തി കുട്ടിയെ ബലമായി പിടിച്ചുകൊണ്ടു പോകുകയായിരുന്നു. 


ഫോറസ്റ്റ് ഹില്ലിലുള്ള വുഡ് സ്പിരിംഗ് സ്യൂട്ടില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. കുട്ടിയെ സുരക്ഷിതമായി ഹോട്ടല്‍ മുറിയില്‍ കണ്ടെത്തി. വൈദ്യ പരിശോധനക്ക് ശേഷം കുട്ടി ആരോഗ്യവതിയായിരിക്കുന്നു എന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ച തന്നെ ആംമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഈ ഹോട്ടല്‍ പരിസരത്തു സംശയാസ്പദമായ കാര്‍ കണ്ടെത്തിയത് അവിടെ ലോക്കല്‍ ചര്‍ച്ചിലെ ചിലരാണ് ഉടനെ പോലീസിനെ വിവരം അറിയിച്ചു.


സോഷ്യല്‍ മീഡിയാ ഉള്‍പ്പെടെ എല്ലാ മാധ്യമങ്ങളിലും കുട്ടിയുടെ ചിത്രം പരസ്യപ്പെടുത്തിയതും, കാറിന്റെ വിശദ വിവരങ്ങള്‍ നല്‍കിയതുമാണ് പ്രതിയെ കണ്ടെത്താന്‍ സഹായിച്ചതെന്ന് പോലീസ് പറഞ്ഞു. പിടികൂടിയ പ്രതിയുടെ പേരില്‍ വിവിധ കൗണ്ടികളില്‍ പലകേസ്സുകളും നിലവിലുണ്ട് കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞതില്‍ കുടുംബാംഗങ്ങളോടൊപ്പം പോലീസും അവരുടെ സന്തോഷം പങ്കിട്ടു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K