21 May, 2019 07:52:55 AM


എക്സിറ്റ് പോളുകളുടെ ലക്ഷ്യം തെറ്റിദ്ധാരണ പരത്തുക എന്നതാണെന്നും പ്രവര്‍ത്തകരോട് തളരുതെന്നും പ്രിയങ്ക



ദില്ലി: എക്സിറ്റ് പോളുകളുടെ ലക്ഷ്യം തെറ്റിദ്ധാരണ പരത്തുക എന്നതാണെന്ന് പ്രിയങ്ക ഗാന്ധി. എക്സിറ്റ് പോളുകളിൽ തളരരുതെന്ന് പാർട്ടി പ്രവർത്തകരെ ഓർമ്മപ്പെടുത്തിയ പ്രിയങ്ക  വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിൽ  നിരീക്ഷണം തുടരണമെന്നും ആവശ്യപ്പെട്ടു. 

ഭൂരിപക്ഷം എക്സിറ്റ് പോളുകളും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. 300ൽ അധികം സീറ്റുകൾ  എൻഡിഎക്ക് കിട്ടുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നു. എക്സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയിൽ നടക്കുന്നത്.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K