19 March, 2016 12:59:45 PM


2 കിലോ കഞ്ചാവുമായി വിദ്യാര്‍ത്ഥി പിടിയില്‍



ആലുവ: കാക്കനാട് രണ്ട്‌ കിലോ കഞ്ചാവുമായി ഡിപ്ലോമ വിദ്യാർത്ഥി പൊലീസ് പിടിയിലായി. പടമുകൾ സ്വദേശി വിശാഖാണ് (19) എക്സൈസ്‌ സ്പെഷൽ സ്ക്വാഡിന്‍റെ പിടിയിലായത്‌. പടമുകളിൽ റോഡരുകിൽ ഇടപാടുകാരെ കാത്തുനിൽക്കവെയാണ് ഇയാളെ പിടികൂടിയത്‌. കാക്കനാട്‌ കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വിൽപ്പന വ്യാപകമായതിനെ തുടർന്ന് എക്സൈസ്‌ പരിശോധനകൾ ശക്തമാക്കിയിരുന്നു. ഇതിനിടയിലാണ് വിദ്യാർഥി കുടുങ്ങിയത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K