15 May, 2019 01:55:09 PM


മദ്യപിക്കുന്നതിനിടെ അച്ഛന്‍ പുറത്ത് പോയി; പതിനൊന്ന്കാരിയായ മകളെ സുഹൃത്ത് ബലാത്സംഗം ചെയ്തു



മലപ്പുറം: എടക്കരയില്‍ പതിനൊന്നുകാരിയെ അച്ഛന്‍റെ സുഹൃത്ത് ബലാത്സംഗം ചെയ്തു. പ്രതി തമിഴ്നാട് നീലഗിരി സ്വദേശിയും അന്‍പത്തിരണ്ടുകാരനുമായ സൈമണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പെണ്‍കുട്ടി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനെത്തിയതായിരുന്നു.


പെണ്‍കുട്ടിയുടെ പിതാവുമൊത്ത് മദ്യപിക്കാനെത്തുന്ന പ്രതി പിതാവ് പുറത്തുപോകുന്ന വേളയില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. പൊത്തുകള്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K