14 May, 2019 12:07:44 PM


ജെറ്റ് നിലച്ചു, വിമാനക്കൂലി മാനം തൊട്ടു: അവധിക്കാലം ഗള്‍ഫില്‍ തന്നെ ചെലവിടാന്‍ തയ്യാറായി പ്രവാസി മലയാളികള്‍



കോഴിക്കോട്: വിമാനക്കൂലി മാനം തൊട്ടതോടെ നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി പ്രവാസികള്‍. ജെറ്റ് എയര്‍വേസ് സര്‍വീസ് നിലച്ചതിന് പിന്നാലെ മറ്റു വിമാനക്കമ്പനികള്‍ യാത്രക്കൂലി കുത്തനെ കൂട്ടി. ഇതോടെ അവധിക്കാലം ഗള്‍ഫില്‍ത്തന്നെ ചെലവഴിക്കാന്‍ നിര്‍ബന്ധിതരായിക്കുകയാണ് പ്രവാസികളായ മലയാളി കുടുംബങ്ങള്‍. ജന്മനാട്ടിലെത്തി പ്രിയപ്പെട്ടവരെ കാണാനുള്ള മോഹം ഇതോടെ പ്രവാസികള്‍ ഉള്ളിലൊതുക്കുകയാണ്. 


ആഴ്ചയില്‍ നാല്‍പ്പതോളം സര്‍വീസ് നടത്തിയിരുന്ന ജെറ്റ് എയര്‍വേസിന്‍റെ പ്രവര്‍ത്തനം മുടങ്ങിയതോടെ സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍നിന്നു കേരളത്തിലേക്കു യാത്രാ പ്രതിസന്ധി രൂക്ഷമായി. ദമാമില്‍നിന്നും കോഴിക്കോട് ഒഴികെയുള്ള വിമാനത്താവളങ്ങളിലേക്ക് നേരിട്ടു സര്‍വീസില്ല. കോഴിക്കോട്ടേക്ക് 30,000 മുതല്‍ 50,000 വരെയാണു ടിക്കറ്റിന് ഈടാക്കുന്നത്. കണക്ഷന്‍ ഫ്ലൈറ്റിനായി മറ്റു വിമാനത്താവളങ്ങളില്‍ ദീര്‍ഘനേരം കാത്തിരിക്കേണ്ടിവരുന്നത് രോഗികള്‍ ഉള്‍പ്പെടെയുള്ള അടിയന്തര യാത്രക്കാരെ ദുരിതത്തിലാക്കുകയും ചോയ്യുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K