13 May, 2019 01:28:15 AM


പൊന്‍കുന്നം മൂന്നാം മൈലില്‍ വീട് കയറി ആക്രമണം; ഒരാള്‍ പോലീസ് പിടിയില്‍



പൊന്‍കുന്നം: പൊന്‍കുന്നം മൂന്നാം മൈല്‍ ചുക്കനാനിയില്‍  ജോബിയുടെ വീട് കയറി ആക്രമിച്ച കേസില്‍ പൊന്‍കുന്നം കുന്നപ്പള്ളില്‍ റോബര്‍ട്ട്‌ (23)നെ പൊന്‍കുന്നം പോലിസ് അറസ്റ്റ് ചെയ്തു.  ഇന്നലെ രാത്രി മൂന്നാം മൈൽ ഭാഗത്തുള്ള ജോബിയുടെ  വീട്ടിൽഅതിക്രമിച്ചു കയറി ജോബിയുടെ  വയറില്‍ കുത്തി പരിക്കേല്പ്പികുകയും  ബഹളം കേട്ട് ഓടി വന്ന ജോബിയുടെ സഹോദരൻ ജേക്കബിനേയും ആക്രമിച്ചു  പ്രതി രക്ഷപ്പെടുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി മധുസൂദനന്‍റെ നേതൃത്വത്തിൽ പൊൻകുന്നം  എസ് എച്ച് ഓ അജി ചന്ദ്രൻ നായർ, എസ് ഐമാരായ  സന്തോഷ് കുമാർ, രാജു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .



Share this News Now:
  • Google+
Like(s): 48