12 May, 2019 10:56:38 PM


തൃശൂര്‍ പൂരത്തെക്കുറിച്ച് മോശം പോസ്റ്റ്: യുവാവിനെ ജോലിയില്‍ നിന്നും പുറത്താക്കി


 

തൃശൂര്‍: തൃശൂര്‍ പൂരത്തിനായുള്ള സാംസ്‌കാരിക കേരളത്തിന്‍റെ കാത്തിരിപ്പിനിടെ പൂരത്തെക്കുറിച്ച് മോശം കമന്റിട്ട യുവാവിന്‍റെ ജോലി തെറിച്ചു. ഫഹദ് കെ.പി എന്ന ആളാണ് പൂരത്തെക്കുറിച്ച് മോശം വാക്കുകള്‍ ഉപയോഗിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനു പിന്നാലെ പൂരപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.


തുടര്‍ന്ന് മാരുതി സുസുക്കിയുടെ എ എം മോട്ടേഴ്‌സില്‍ നിന്ന് ഇയാളെ പുറത്താക്കി. പൂരപ്രേമികള്‍ ഓഫീസിലടക്കം വിളിച്ച് പ്രതിഷേധം അറിയിച്ചതോടെ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതായി കമ്പനി അറിയിച്ചു. സ്ഥാപനത്തിന് മോശം പേരുണ്ടാക്കിയെന്നുകാട്ടിയാണ് ഫഹദിനെ പുറത്താക്കിയിരിക്കുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K