12 May, 2019 01:02:29 PM


തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് മെഷിന്‍ വീട്ടില്‍ സൂക്ഷിച്ചു: പോളിങ്ങ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍



ഭോപ്പാല്‍: തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രോണിക് വോട്ടിങ്ങ് മെഷിന്‍ വീട്ടില്‍ സൂക്ഷിച്ച പോളിങ്ങ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. മധ്യപ്രദേശിലെ ഗുണാ സെക്ടറിലുള്ള എ.കെ. ശ്രീവാസ്തവിന് നേരെയാണ് നടപടിയുണ്ടായിരിക്കുന്നത്. ഇയാളുടെ വീട്ടില്‍ നിന്നും ഇവിഎം മെഷിന്‍ കണ്ടെടുത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും സസ്പന്റ് ചെയ്യുകയും ചെയ്തു. തുടര്‍ നടപടികള്‍ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കുമെന്നും സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ശിവാനി രഖ്വര്‍ ഗാര്‍ഗ് മാധ്യമങ്ങളോട് പറഞ്ഞു.


സംഭവത്തില്‍ ഇലക്ഷന്‍ കമ്മീഷനോട് വിശദീകരണം തേടിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യ മത്സരിക്കുന്ന മണ്ഡലമാണിത്. ബിജെപിക്ക് വേണ്ടി കെ.പി. യാദവ് ആണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് ആവശ്യത്തിനായി എടുത്ത ശേഷം മിച്ചം വന്ന കരുതല്‍ മെഷിനുകളാണ് വീട്ടില്‍ സൂക്ഷിച്ചത് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K