09 May, 2019 11:57:55 AM


തളിപ്പറമ്പ് ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്; സിപിഎം എന്ന് ആരോപണം



കണ്ണൂർ: തളിപ്പറമ്പ് ബക്കളത്ത് മുസ്ലിം ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഓഫീസിന്‍റെ ഷട്ടറും വരാന്തയും സ്ഫോടനത്തിൽ തകർന്നു. അർദ്ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. രണ്ടാഴ്ച്ചക്കിടെ രണ്ടാം തവണയാണ് ബക്കളത്ത് ലീഗ് ഓഫീസിന് നേരെ ആക്രമണം നടക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് ബക്കളത്തും സമീപ പ്രദേശങ്ങളിലും നടന്ന സംഘർഷങ്ങളുടെ തുടർച്ചയാണ് ബോംബേറെന്നാണ് വിവരം. സി പി എമ്മാണ് ആക്രമണത്തിന് പിറകിലെന്ന് യു ഡി ഫ് ആരോപിച്ചു. പൊലീസ് അന്വേഷണമാരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K