07 May, 2019 08:34:33 PM


തലയോലപ്പറമ്പില്‍ വീട്ടമ്മയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ 3 പേര്‍ അറസ്റ്റില്‍




തലയോലപ്പറമ്പ്: വടയാര്‍ ചക്കാല കോളനിയില്‍ വയോധികയെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍. വടക്കേമുറി, ശ്രീനാരായണപുരം, പറത്തറ വീട്ടില്‍ കാര്‍ത്തികേയന്‍റെ ഭാര്യ തങ്കമ്മ(60)യെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസില്‍ അന്‍സാരി , അന്‍സില്‍, പ്രശാന്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീടിന്‍റെ കയറിതാമസ ചടങ്ങിനെത്തിയ മരുമകനെ അക്രമിക്കുന്നത് കണ്ട് തടസ്സം നിന്നപ്പോഴായിരുന്നു തങ്കമ്മ ആക്രമിക്കപ്പെട്ടത്. പിടിയിലായ പ്രതികള്‍ മുന്‍പും പല കേസുകളില്‍ പ്രതികളാണ്. പ്രതികള്‍ക്ക് കഞ്ചാവിന്‍റെ വില്‍പ്പനയും ഉപയോഗവുമുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവര്‍ പോലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികള്‍ ഇപ്പോള്‍ റിമാന്‍റ് ചെയ്തു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K