07 May, 2019 06:19:54 PM


ഐ.സി.എസ്.സി.: പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ മാന്നാനം കെ.ഇ. സ്‌കൂളിന് ഇക്കുറിയും നൂറ്മേനിയുടെ തിളക്കം



കോട്ടയം: 2018-19 അദ്ധ്യായന വര്‍ഷത്തിലെ ഐ.സി.എസ്.സി. ബോര്‍ഡ് പരീക്ഷയില്‍ ഉന്നത വിജയവുമായി വീണ്ടും മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍. ഇന്ന് പ്രസിദ്ധീകരിച്ച പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാഫലം മാന്നാനം കെ.ഇ. സ്‌കൂളിന് ഇക്കുറിയും നൂറ്മേനിയുടെ തിളക്കമാണ് സമ്മാനിച്ചത്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയിലും സ്കൂള്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കിയിരുന്നു.

10-ാം ക്ലാസ്സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 62 കുട്ടികളില്‍ 37 കുട്ടികള്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് കരസ്ഥമാക്കി. 6 കുട്ടികള്‍ എല്ലാ വിഷയത്തിനും ഗ്രേഡ് 1 ഉം നേടി.  97 ശതമാനം മാര്‍ക്ക് നേടി നവ്യ മെര്‍ളിന്‍ ജേക്കബ് സ്‌കൂള്‍ ടോപ്പറായപ്പോള്‍ റോഹന്‍ സുഭാഷ് 96.6 ശതമാനം മാര്‍ക്ക് നേടി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

12-ാം ക്ലാസ്സ് വിഭാഗത്തില്‍ പരീക്ഷയെഴുതിയ 169 കുട്ടികളില്‍ 53 കുട്ടികള്‍ 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടി. 25 പേര്‍ എല്ലാ വിഷയത്തിനും ഗ്രേഡ് 1 കരസ്ഥമാക്കി. 98.5 ശതമാനം മാര്‍ക്ക് നേടി സായി എസ് കല്യാ സ്‌കൂള്‍ ടോപ്പറായി. 98 ശതമാനം മാര്‍ക്ക് നേടി രേഷ്മ അയ്യപ്പനും, ആദിത്യ ഗോപനും രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഉതവിജയം കൈവരിച്ച എല്ലാ കുട്ടികളെയും അവരുടെ മാതാപിതാക്കളെയും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ജയിംസ് മുല്ലശ്ശേരി അഭിനന്ദിച്ചു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K