06 May, 2019 01:32:50 PM


മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ അന്തരിച്ചു



കോഴിക്കോട്: മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. എരഞ്ഞോളി വലിയകത്തെ ആസിയയുടെയും അബ്‌ദുവിന്‍റെയും മകനായി ജനനം. ഗ്രാമീണ കലാസമിതികളിലൂടെയാണ് അദ്ദേഹം വളർന്നത്. ശരത്‌ചന്ദ്ര മറാഠെയുടെ കീഴിൽ രണ്ടുവർഷം സംഗീതം പഠിച്ചു. എം.എം.റോഡിലെ ടെലിച്ചറി മ്യൂസിക്കിൽ നിത്യസന്ദർശകനായിരുന്ന കെ.രാഘവൻ തന്നെയാണ് മൂസയെയും പ്രോൽസാഹിപ്പിച്ചത്. മുന്നൂറിലേറെ തവണ ഗൾഫ് രാജ്യങ്ങളിൽ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കേരള ഫോക്‌ലോർ അക്കാദമി വൈസ് പ്രസിഡന്റാണ്. ദിലീപിന്റെ ഗ്രാമഫോൺ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം അഭിനയിച്ചിട്ടുണ്ട്. ഭാര്യ: കുഞ്ഞാമി. മക്കൾ: നസീറ, നിസാർ, സാദിഖ്, നസീറ, സമീം, സാജിദ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K