05 May, 2019 08:25:41 AM


ഫെയ്‌സ്‌ബുക്ക്‌ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പെരുമ്പാവൂരിൽ യുവാവ് അറസ്‌റ്റിൽ



പെരുമ്പാവൂര്‍: ഫെയ്‌സ്‌ബുക്ക്‌ വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. കണ്ടന്തറ, ചിറ്റേത്തുകുടി മാഹിന്‍ (26) ആണ്‌ പിടിയിലായത്‌. എറണാകുളത്ത്‌ പോകാമെന്ന്‌ പറഞ്ഞു പെണ്‍കുട്ടിയെ വിളിച്ചുവരുത്തി കണ്ടന്തറയിലെ ഒരു വീട്ടില്‍ പീഡിപ്പിച്ചെന്നു പോലീസ്‌ പറഞ്ഞു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ സി.ഐ: കെ. സുമേഷിന്റെ നേതൃത്വത്തിലാണു പ്രതിയെ പിടികൂടിയത്‌. പ്രതിയെ പെരുമ്പാവൂര്‍ ജുഡിഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി റിമാന്‍ഡ്‌ ചെയ്‌തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K