18 March, 2016 03:20:24 PM


കലാഭവന്‍ മണിയുടെ മരണം അന്വേഷണത്തിന് നിര്‍ദേശം നല്‍കി ; രമേശ് ചെന്നിത്തല



രിപ്പാട്: നടന്‍ കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ വന്ന പശ്ചാത്തലത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.  മണിയെപ്പോലെ കേരളം ഇഷ്ടപ്പെടുന്ന നടന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കുന്ന തരത്തിലുള്ള അന്വേഷണമായിരിക്കും നടത്തുക.

ഒരു ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇപ്പോള്‍ മരണം സംബന്ധിച്ച് പലരുടേയും അഭിപ്രായങ്ങള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇത് ഗൗരവത്തോടെയാണ് കാണുന്നതെന്നും ഔദ്യോഗികമായി ലാബ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കിലും മാധ്യമ വാര്‍ത്തകള്‍ കണ്ടപ്പോള്‍ തന്നെ ഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അന്വേഷണ സംഘം വിപുലീകരിക്കണോ, കൂടുതല്‍ ശാസ്ത്രീയമായ അന്വേഷണം ആവശ്യമാണോ എന്നൊക്കെ ഡി.ജി.പി തീരുമാനിക്കുമെന്നും സത്യാവസ്ഥ ജനങ്ങളെ അറിയിക്കുവാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 



Share this News Now:
  • Google+
Like(s): 406