04 May, 2019 08:27:38 AM


കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗശ്രമം നടത്തിയ യുവാവിന്‍റെ ലിംഗം മുറിച്ചുമാറ്റി പതിനേഴുകാരി



ചണ്ഡീഗഡ്: ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ ലിംഗം അറുത്തുമാറ്റി പെണ്‍കുട്ടി. ഹരിയാനയിലാണ് 17 വയസുള്ള ദളിത് പെണ്‍കുട്ടി കത്തിമുനയില്‍ നിര്‍ത്തി ബലാത്സംഗം ചെയ്യാന്‍‌ ശ്രമിച്ചയാളുടെ കത്തിപിടിച്ചു വാങ്ങി ജനനേന്ദ്രിയം മുറിച്ചത്. സംഭവത്തില്‍ 23കാരനായ റയീസിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വനത്തില്‍ പോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനായിരുന്നു റയീസിന്‍റെ ശ്രമം. റിയീസിന്‍റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ ഇയാളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അതേ സമയം സംഭവം സാമുദായിക പ്രശ്നമായി വളരാതിരിക്കാന്‍ സംഭവസ്ഥലത്ത് ശക്തമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K