02 May, 2019 10:14:55 PM


വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തിയ 33 കഞ്ചാവ് ചെടികളുമായി പെരുവ സ്വദേശി യുവാവ് അറസ്റ്റിൽ



കടുത്തുരുത്തി : 33 കഞ്ചാവ് ചെടികൾ വീടിന്‍റെ പുറകിൽ തടമെടുത്ത് നനച്ചു വളർത്തിയ കുറ്റത്തിന് യുവാവ് അറസ്റ്റിലായി. പെരുവ മാവേലിത്തറയിൽ മാത്യൂസ് റോയി (21) യെ കടുത്തുരുത്തി എക്സൈസ് സംഘമാണ് പിടികൂടിയത്. പ്രതിയെ ഇതിന് മുൻപും എക്സൈസ് സംഘം അറസ്റ്റു ചെയ്തിട്ടുണ്ട്. നിരീക്ഷണത്തിലായിരുന്ന പ്രതി. രണ്ടു മാസം വളർച്ചയെത്തിയതും 20 സെന്‍റിമീറ്ററോളം ഉയരമുള്ളതുമായ ചെടികളാണ് പിടിച്ചെടുത്തത്. 


ചെടികൾ നനയ്ക്കുന്നതിനിടയിൽ രക്ഷപെടുവാൻ ശ്രമിച്ച പ്രതിയെ തന്ത്രപൂർവ്വം കെണിയിലാക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദേശപ്രകാരം കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ കെ.സി.സുരേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K