02 May, 2019 09:33:08 AM


കശ്മീരി കുങ്കുമപ്പൂവെന്ന് സംശയിക്കുന്ന വസ്തുവുമായി കാസർകോട് സ്വദേശി നെടുമ്പാശേരിയില്‍ പിടിയിൽ



കൊച്ചി: കശ്മീരി കുങ്കുമപൂവ് എന്ന് സംശയിക്കുന്ന വസ്തുവുമായി കാസർകോട് സ്വദേശി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. സ്‌പെയ്സ് ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് കടത്താൻ ശ്രമിക്കവെയാണ് ഇന്ന് പുലർച്ചെ എട്ട് കിലോഗ്രാം വസ്തുവുമായി കാസർകോട് സ്വദേശിയായ മുഹമ്മദ്‌ യാസർ അറാഫത് പിടിയിലായത്.

കുങ്കുമ പൂവ് ആണെങ്കിൽ അന്താരാഷ്ട വിപണിയിൽ അരക്കോടിയിലധികം രൂപ വില വരും. പിടികൂടിയ വസ്തു ഔദ്യോഗിക സ്ഥിരീകരണത്തിനു സ്‌പൈസസ് ബോർഡിന്‍റെ ലാബിലേക്ക് അയച്ചു. എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് യാസർ അറാഫത്തിനെ പിടികൂടിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K