30 April, 2019 08:14:58 PM


മെയ്ദിനറാലി: കോട്ടയം ജില്ലയിലെ പ്രധാന കേന്ദ്രങ്ങളില്‍ നാളെ ഗതാഗതനിയന്ത്രണം



കോട്ടയം: മെയ് ദിനത്തോടനുബന്ധിച്ച് നാളെ വിവിധ തൊഴിലാളി സംഘടനകള്‍ മെയ്ദിന റാലികള്‍ സംഘടിപ്പിക്കുന്നതിനാല്‍ പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം കോട്ടയം ജില്ലയിലെ താഴെ പറയുന്ന സ്ഥലങ്ങളില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു.

 

പാലാ

സി.ഐ.റ്റി.യുവിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന മെയ്ദിന റാലി നാളെ രാവിലെ 9.30 മണിക്ക് പാലാ കൊട്ടാരമറ്റം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച് 10.30 മണിയോടുകൂടി പാലാ ളാലം ജംഗ്ഷനില്‍ എത്തിച്ചേരും. 


കോട്ടയം ഭാഗത്തുനിന്നും പാലാ ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങള്‍ പുലിയന്നൂര്‍ ജംഗ്ഷനില്‍നിന്നും ബൈപ്പാസ് വഴി കിഴതടിയൂര്‍ ജംഗ്ഷനിലെത്തി പാലാ ടൌണില്‍ പ്രവേശിക്കേണ്ടതാണ്. തൊടുപുഴ, ഈരാട്ടുപേട്ട ഭാഗങ്ങളിള്‍ നിന്നും കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ മഹാറാണി ജംഗ്ഷനില്‍ എത്തി റിവര്‍ വ്യൂ വഴി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.  

 

ചങ്ങനാശ്ശേരി

ഉച്ചക്കു ശേഷം 3 മണി മുതല്‍ ചങ്ങനാശ്ശേരി ടൗണില്‍ വാഹന ഗതാഗതം ക്രമീകരിച്ചിട്ടുളളതാണ്. എം.സി. റോഡില്‍ വടക്ക് നിന്നും തെക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാത്ര നിന്നും തിരിഞ്ഞ് ബൈപ്പാസ് വഴി ളായിക്കാട് എത്തി പോകേണ്ടതാണ്. എം.സി. റോഡില്‍ തെക്ക് നിന്നും വടക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ളായിക്കാട് നിന്നും തിരിഞ്ഞ് ബൈപ്പാസ് വഴി പാലാത്ര എത്തി പോകേണ്ടതാണ്.


പാമ്പാടി

നാളെ രാവിലെ 9.30 മണി മുതല്‍ പാമ്പാടി ടൗണില്‍ വാഹന ഗതാഗതം ക്രമീകരിച്ചിട്ടുളളതാണ്. കോട്ടയം ഭാഗത്ത്‌ നിന്നും വരുന്ന വാഹനങ്ങള്‍ പാമ്പാടി നെടുംകുഴി ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആനിവേലിക്കവല-  ചെന്നാമറ്റം- വട്ടുകളം വഴി പാമ്പാടി MGM ജംഗ്ഷനില്‍  എത്തി കിഴക്കോട്ടു പോകേണ്ടതാണ്. കിഴക്ക് നിന്നും വരുന്ന വാഹനങ്ങള്‍ ആലാമ്പള്ളിയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പോത്തന്‍പുറം – തച്ചേരിപ്പടി – മഞ്ഞാടി ജംഗ്ഷന്‍- പരുതലമറ്റം വഴി 8-ാം മൈലില്‍ K Kറോഡില്‍  എത്തി കോട്ടയം ഭാഗത്തേക്ക് പോകേണ്ടതാണ്.


വൈക്കം

നാളെ രാവിലെ 10 മണി മുതല്‍ 11.30 വരേയും വൈകുന്നേരം 4 മണി മുതല്‍ 5 മണി വരേയും വൈക്കം ടൗണില്‍ വാഹന ഗതാഗതം ക്രമീകരിച്ചിട്ടുളളതാണ്.


മൂത്തേടത്തുകാവ്, ടി. വി പുരം ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ തോട്ടുവക്കം പാലം വഴി തെക്കേനടയിലിലെത്തി, ദളവാകുളം സ്റ്റാന്‍ഡ് വഴി  KSRTC  ഭാഗത്തേയ്ക്ക് പോകേണ്ടതാണ്. കോട്ടയം, എറണാകുളം ഭാഗത്തു നിന്നും വരുന്ന  KSRTC, PVT ബസ്സുകള്‍ ദളവാകുളം സ്റ്റാന്‍ഡിലെത്താതെ വലിയകവല വഴി നേരെ സ്റ്റാന്‍ഡിലെത്തി അതേ റൂട്ടില്‍ തന്നെ തിരികെ പോകേണ്ടതാണ്. എറണാകുളം ഭാഗത്തു നിന്നും വെച്ചൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വലിയ കവല, ലിങ്ക് റോഡ് വഴി മുരിയന്‍കുളങ്ങര, ചേരുംചുവടു വഴി  പോകേണ്ടതാണ്.

  

കോട്ടയം ടൌണിലെ  ഗതാഗത ക്രമീകരങ്ങള്‍

വൈകിട്ട് 4 മുതല്‍ 6 വരെയാണ് ഗതാഗതക്രമീകരണം. റാലി കലക്ട്രേറ്റ്‌ ഭാഗത്തുനിന്നും പുറപ്പെട്ടു കഴിയുമ്പോള്‍ കെ. കെ. റോഡ്‌ വഴി  ടൌണിലേയ്ക്വരുന്ന വാഹനങ്ങള്‍ കളക്ട്രെറ്റ്ജംഗ്ഷനില്‍നിന്നും ലോഗോസ് - ശാസ്ത്രി റോഡ്‌ - റ്റി. എം. എസ്. ജംക്ഷന്‍ വഴി പോകേണ്ടതാണ്. ചിങ്ങവനം ഭാഗത്ത് നിന്നും വരുന്ന ചരക്കു വാഹനങ്ങള്‍ സിമന്റ്‌ കവലയില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ്  പാറെച്ചാല്‍ ബൈപാസ് വഴി തിരുവാതുക്കള്‍ എത്തി  ചാലുകുന്നു- ചുങ്കം വഴി പോകേണ്ടതാണ്.


ചിങ്ങവനം ഭാഗത്ത് നിന്നും  കെ കെ റോഡ്‌ വഴി കിഴക്കോട്ടു പോകേണ്ട വാഹനങ്ങള്‍  മണിപ്പുഴ മൂലേടം മേല്‍പ്പാലം  വഴി കഞ്ഞിക്കുഴിയില്‍ എത്തി പോകേണ്ടതാണ്. റാലി ടൌണില്‍ എത്തിക്കഴിയുമ്പോള്‍ തെക്ക്നിന്നും വരുന്ന വാഹനങ്ങള്‍ പുളിമൂട് പാലാമ്പടം- അനശ്വര തീയറ്റര്‍ - വഴി ടെമ്പിള്‍ കോര്‍ണര്‍- ശീമാട്ടി റൌണ്ട് വഴി പോകേണ്ടതാണ്. റാലി ടൌണില്‍ എത്തിക്കഴിയുമ്പോള്‍ വടക്ക് നിന്നും വരുന്ന വാഹനങ്ങള്‍ നാഗമ്പടം ലോഗോസ്- മനോരമ ജമ്ഷനില്‍ എത്തി ഇടത്തോട്ടു തരിഞ്ഞു ഈരയിക്കടവ് റോഡ്‌ വഴി പുതിയ ബൈപ്പാസിലൂടെയാത്ര തുടരെണ്ടതാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K