29 April, 2019 10:20:14 PM


നീണ്ടൂര്‍ മുടക്കാലിയ്ക്ക് സമീപം പെട്ടി ഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്



ഏറ്റുമാനൂർ: നിർത്തിയിട്ടിരുന്ന പെട്ടിഓട്ടോറിക്ഷയ്ക്ക് പിന്നിൽ കാറിടിച്ച് ഒരാൾക്ക് പരിക്കേറ്റു. പെട്ടി ഓട്ടോറിക്ഷയിൽ ഐസ് ക്രീം കച്ചവടം നടത്തുകയായിരുന്ന നീണ്ടുർ സ്വദേശി കരിക്കുന്നേൽ തങ്കച്ച(55)നാണ് പരിക്കേറ്റത്. അപകടത്തില്‍ ഇരു വാഹനങ്ങളും തകർന്നു. നീണ്ടൂർ-കല്ലറ റോഡിൽ മുടക്കാലിയ്ക്ക് സമീപമായിരുന്നു അപകടം. 

വഴിയരികിൽ വാഹനം നിർത്തിയിട്ട് വിൽപ്പന നടത്തുകയായിരുന്നു തങ്കച്ചൻ. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം സമീപത്തെ മരത്തിലിടിക്കുകയും ചെയ്തു. കാർ ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പോലീസ് കേസെടുത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K