28 April, 2019 06:00:38 PM


പൂച്ചയെ പിടിക്കാന്‍ കിണറ്റിലിറങ്ങിയ യുവാവ് തിരികെ കയറിയില്ല; അഗ്നിരക്ഷാസേന ഭീഷണിപ്പെടുത്തി കരക്കെത്തിച്ചു




ഏറ്റുമാനൂര്‍: കിണറ്റില്‍ വീണ പൂച്ചയെ പിടിക്കാന്‍ ഇറങ്ങിയ യുവാവ് തിരികെ കയറാതെ വന്നത് നാട്ടില്‍ പരിഭ്രാന്തി പരത്തി. അതിരമ്പുഴ കോട്ടമുറി അണിത്തറ മധു (40) വാണ് അയല്‍വാസിയായ അരങ്ങത്ത് ഗോപാലന്‍റെ വീട്ടിലെ കിണറ്റില്‍ ഇറങ്ങിയത്. മദ്യപിച്ചിട്ടുണ്ടായിരുന്ന ഇയാള്‍ക്ക് പക്ഷെ വിചാരിച്ചപോലെ പൂച്ചയെ എടുക്കാനായില്ല. തന്‍റെ ഉദ്യമം വിജയിക്കാതെ തിരികെ കേറില്ല എന്ന നിലപാടില്‍ മധു കിണറ്റില്‍ തന്നെ നിന്നത് വീട്ടുകാരിലും നാട്ടുകാരിലും ആശങ്ക ഉളവാക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. കോട്ടയത്തുനിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ വലയിട്ടു കൊടുത്തിട്ടും ഇയാള്‍ കരയ്ക്ക് കയറാന്‍ കൂട്ടാക്കിയില്ല. തങ്ങള്‍ ഇറങ്ങിവരുമെന്നും മറ്റും പറഞ്ഞ് ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം നീണ്ട പ്രയത്നത്തിനൊടുവിലാണ് ഇയാളെ മുകളില്‍ എത്തിക്കാനായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K