26 April, 2019 09:20:27 PM


യാത്രക്കാരുടെ നടുവൊടിച്ച് കെഎസ്ആർടിസിയെ മറികടക്കാൻ സ്വകാര്യ ബസിന്‍റെ മരണപാച്ചിൽ



അഞ്ചൽ: യാത്രക്കാരുടെ നടുവൊടിച്ച് കെഎസ്ആർടിസിയെ മറി കടക്കാൻ സ്വകാര്യ ബസിന്റെ മരണപാച്ചിൽ. അതും നവീകരണ പ്രവർത്തനം നടക്കാനിരിക്കുന്ന കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ. കുളത്തൂപ്പുഴ- അഞ്ചൽ - പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ശലഭം എന്ന ബസിന്റെ ശരവേഗത്തിലുള്ള പാച്ചിൽ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്.


ബസിന് തൊട്ടുപിന്നാലെയുള്ള വാഹനത്തിലെ യാത്രക്കാരാണ് ദ്യശ്യങ്ങൾ പകർത്തിയത്. വളരെ ദൂരം മുന്നിലുള്ള കെ എസ് ആർ ടി സി ബസിന്റെ മുന്നിൽ കയറാനായി യാത്രക്കാരെ പോലും കയറ്റാതെ പ്രദേശത്ത് പൊടിപടർത്തിയുള്ള പാച്ചിലിനിടെ വൻ അപകടത്തിൽ നിന്നും തലനാരിഴക്ക് രക്ഷപെടുന്നതും കാണാം.







Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K