25 April, 2019 05:42:33 PM


നാഗമ്പടം പാലം 27ന് പൊളിക്കും; കോട്ടയം വഴി തീവണ്ടിഗതാഗതം റദ്ദാക്കി




തിരുവനന്തപുരം: കോട്ടയം യാർഡിൽ റോഡ് ഓവർബ്രിഡ്ജ് പണി നടക്കുന്നതിനാൽ 27ന് ശനിയാഴ്ച ഇതുവഴി പോകുന്ന തീവണ്ടികൾക്ക് നിയന്ത്രണമേർപ്പെടുത്തി.

റദ്ദാക്കുന്നവ : കൊല്ലം-കോട്ടയം-എറണാകുളം മെമു, കൊല്ലം- ആലപ്പുഴ-എറണാകുളം മെമു, എറണാകുളം- ആലപ്പുഴ-കൊല്ലം മെമു, എറണാകുളം-കോട്ടയം പാസഞ്ചർ, കോട്ടയം-എറണാകുളം പാസഞ്ചർ, എറണാകുളം-കോട്ടയം-കായംകുളം പാസഞ്ചർ, കായംകുളം-കോട്ടയം- എറണാകുളം പാസഞ്ചർ, എറണാകുളം- ആലപ്പുഴ പാസഞ്ചർ, എറണാകുളം -ആലപ്പുഴ-കായംകുളം പാസഞ്ചർ, കായംകുളം-ആലപ്പുഴ-എറണാകുളം പാസഞ്ചർ, ആലപ്പുഴ-കൊല്ലം പാസഞ്ചർ.

ഭാഗികമായി റദ്ദാക്കുന്നവ : ഗുരുവായൂർ-പുനലൂർ പാസഞ്ചർ തീവണ്ടി എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. പുനലൂർ-ഗുരുവായൂർ പാസഞ്ചർ പുനലൂരിനും എറണാകുളത്തിനുമിടയിൽ ഓടില്ല. ആലപ്പുഴ- കണ്ണൂർ എക്സ്പ്രസും കണ്ണൂർ-ആലപ്പുഴ എക്സ്പ്രസും എറണാകുളം വരെയേ ഉണ്ടാവൂ.

തിരിച്ചുവിടുന്ന ട്രയിനുകള്‍: നാഗർകോവിൽ-മംഗലാപുരം പരശുറാം, തിരുവനന്തപുരം-ഹൈദരാബാദ്, കന്യാകുമാരി -മുംബൈ സി.എസ്.എം.ടി., തിരുവനന്തപുരം-ന്യൂഡൽഹി കേരള, കന്യാകുമാരി- കെ.എസ്.ആർ. ബെംഗളൂരു, കണ്ണൂർ-തിരുവനന്തപുരം ജനശതാബ്ദി, ന്യൂഡൽഹി- തിരുവനന്തപുരം കേരള, ഹൈദരാബാദ്- തിരുവനന്തപുരം ശബരി, മംഗലാപുരം-നാഗർ കോവിൽ പരശുറാം, ലോകമാന്യതിലക്-കൊച്ചുവേളി ഗരീബ് രഥ് എന്നീ എക്സ്പ്രസ് തീവണ്ടികൾ ആലപ്പുഴ വഴി തിരിച്ചുവിടും.

റിസർവുചെയ്ത യാത്രക്കാർക്കായി എറണാകുളം ജങ്ഷൻ, ആലപ്പുഴ, ചേർത്തല, ഹരിപ്പാട് എന്നിവിടങ്ങളിൽ ഇവയ്ക്ക് സ്റ്റോപ്പുണ്ടാകും. തിരുവനന്തപുരം-എം. ജി.ആർ. ചെന്നൈ സെൻട്രൽ മെയിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ 45 മിനിറ്റ് നിർത്തിയിടും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K