23 April, 2019 03:38:24 PM


വോട്ട് ചെയ്യാന്‍ അമ്മ പോയി; കൈക്കുഞ്ഞിന് സംരക്ഷണമേകി പൊലീസുകാരന്‍




കോഴിക്കോട്: വീറും വാശിയും നിറഞ്ഞു നില്‍ക്കുന്ന തെരഞ്ഞെടുപ്പില്‍ പ്രായമായരെയും വൈകല്യമുള്ളവരെയും ബൂത്തിലെത്തിക്കാനുള്ള പെടാപാടിലാണ് മുന്നണികളും പ്രവര്‍ത്തകരും. ആരോരുമില്ലാത്തവര്‍ക്ക് പോളിംഗ് ബുത്തിലെത്താനുള്ള സൗകര്യമൊരുക്കുന്ന നല്ല മനുഷ്യരുടെ കാഴ്ചയും വോട്ടെടുപ്പിനിടെ കാണാം. അതിനിടയിലാണ് പോളിംഗ് ബൂത്തിന് മുന്നിലെ നന്മയുടെ കാഴ്ചകളിലൊന്നായ പൊലീസുകാരന്‍റെ ചിത്രം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുന്നത്.


കൈക്കുഞ്ഞുമായി വടകരയിലെ പോളിംഗ് ബൂത്തിലെത്തിയ യുവതിക്ക് താങ്ങും തണലുമായ പൊലീസുകാരനെ ഏവരും അഭിനന്ദിക്കുകയാണ്. അമ്മ വോട്ട് ചെയ്യാന്‍ പോയപ്പോള്‍ കൈകുഞ്ഞിനെ സുരക്ഷിതമായി നോക്കിയത് ഈ പൊലീസുകാരനായിരുന്നു. കേരള പൊലീസ് ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. വടകരയിലെ വള്ള്യാട്ട് 115-ാം ബൂത്തില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് കാഴ്ച എന്ന തലക്കെട്ടോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K