23 April, 2019 01:48:54 PM


ഒരുപാട് ഭയമുള്ള അവസ്ഥയാണ് രാജ്യത്തെന്നും അത് മാറ്റാനാണ് വോട്ട് ചെയ്യുന്നതെന്നും നടി പാര്‍വതി



കോഴിക്കോട്: ഒരുപാട് ഭയം കൂട്ടുന്ന അവസ്ഥയാണ് രാജ്യത്തെന്നും അത് മാറ്റിയെടുക്കാനാണ് വോട്ട് ചെയ്യുന്നതെന്നും നടി പാര്‍വതി. ഇനി എന്ത് വന്നാലും വോട്ട് ചെയ്യുമെന്നും പാര്‍വതി പറഞ്ഞു. കോഴിക്കോട് കുണ്ടുപ്പറമ്പിലെ ഒമ്പതാം നമ്പര്‍ ബൂത്തിലായിരുന്നു പാര്‍വതിയുടെ വോട്ട്.


കന്നി വോട്ട് രേഖപ്പെടുത്തി ഭാമ



കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ നടി ഭാമ തന്‍റെ കന്നി വോട്ട് രേഖപ്പെടുത്തി. എറണാകുളം മണ്ഡലത്തിലെ വോട്ടറാണ് ഭാമ. തൃക്കാക്കര ഭാരതമാതാ കോളജില്‍ എത്തിയാണ് ഭാമ വോട്ട് ചെയ്തത്.


'ഞാന്‍ ചെയ്തു, നിങ്ങളും വോട്ട് ചെയ്യണം' - മോഹന്‍ലാല്‍



തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിങ് പുരോഗമിക്കവേ  വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് മോഹന്‍ലാല്‍. 'എന്‍റെ പൗരാവകാശം ഞാന്‍ വിനിയോഗിച്ചു, നിങ്ങളും വിനിയോഗിക്കുക'യെന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. രാവിലെ തിരുവനന്തപുരം മുടവൻമുകളിലെ പോളിംഗ്ബൂത്തിലെത്തി സാധാരണക്കാരോടൊപ്പം ക്യൂവിൽ നിന്നാണ് സൂപ്പർ താരം വോട്ട് ചെയ്തത്. 




Share this News Now:
  • Google+
Like(s): 214