23 April, 2019 12:34:09 PM


കായംകുളത്ത് സിപിഐ കൗണ്‍സിലര്‍ രണ്ടു ബൂത്തുകളിലായി കള്ളവോട്ട് ചെയ്തെന്ന് പരാതി



കായംകുളം: സിപിഐ കൗണ്‍സിലറായ മുഹമ്മദ് ജലീല്‍ രണ്ട് ബൂത്തുകളിലായി കള്ളവോട്ട് ചെയ്തതായി പരാതി. കായംകുളത്തെ 89-ാം ബൂത്തിലും 82-ാം ബൂത്തിലും ഇയാള്‍ വോട്ട് ചെയ്തുവെന്നാണ് ആരോപണം. 82-ാം ബൂത്തില്‍ 636 ക്രമനമ്പറായും 89-ാം ബൂത്തില്‍ 800-ാം ക്രമനമ്പറായും മുഹമ്മദ് ജലീല്‍ വോട്ട് രേഖപ്പെടുത്തി എന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിക്കുന്നു. ജലീലിനെതിരെ വോട്ടിംഗ് വിവരങ്ങള്‍ സഹിതം യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. 



Share this News Now:
  • Google+
Like(s): 202