21 April, 2019 06:58:50 PM


കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ സംഘര്‍ഷം; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ



കൊല്ലം: കരുനാഗപ്പള്ളിയില്‍ കൊട്ടിക്കലാശത്തിനിടെ വന്‍ സംഘര്‍ഷം. സംഭവത്തില്‍ നിരവധി വാഹനങ്ങള്‍ തകര്‍ന്നു. സംഘര്‍ഷത്തില്‍  മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം രൂക്ഷമായതോടെ പൊലീസ് ലാത്തി വീശി. ഒരു ബിജെപി പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. 


ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായുള്ള കൊട്ടിക്കലാശത്തില്‍ സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങള്‍ അരങ്ങേറുകയാണ്. വടകരയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊട്ടിക്കലാശത്തിനിടെ തിരുവല്ലയിൽ സിപിഎം - ബിജെപി പ്രവർത്തകർ തമ്മിൽ കല്ലേറുണ്ടായി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K