20 April, 2019 02:30:34 PM


യുവതിയുടെ നിറവയറില്‍ തലോടി അനുഗ്രഹിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആക്ഷന്‍ ഹീറോ സുരേഷ് ഗോപി



തൃശൂര്‍: നാമനിര്‍ദ്ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ കളക്ടര്‍ അനുപമയുടെ കാറ് മാറ്റാന്‍ പറഞ്ഞതുമുതല്‍ അയ്യപ്പന്‍റെ പേരില്‍ വോട്ട് ചോദിച്ചതടക്കം നിരവധി വിവാദങ്ങള്‍  ക്ഷണിച്ചുവരുത്തിയ സുരേഷ് ഗോപി ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള മറ്റൊരു വീഡിയോയിലൂടെ വാര്‍ത്തകളില്‍ ഇടം നേടുകയാണ്. ഗർഭിണിയായ യുവതിയുടെ വയറില്‍ തലോടി കുഞ്ഞിനെ അനുഗ്രഹിക്കുന്ന സുരേഷ് ഗോപിയുടെ വീഡിയോ വൈറലാകുകയാണ്. 


യുവതിയുടെ ആവശ്യപ്രകാരമാണ് സുരേഷ് ഗോപി ഇപ്രകാരം ചെയ്തത്. താരാരാധനയല്ല ഒരുപാട് പുണ്യപ്രവൃത്തികള്‍ ചെയ്തിട്ടുള്ള ഒരാള്‍ എന്ന നിലയിലുള്ള ദൈവാനുഗ്രഹം കുഞ്ഞിനും ലഭിക്കട്ടെയെന്നതുകൊണ്ടാണ് യുവതി അനുഗ്രഹം തേടിയതെന്നാണ് വീഡിയോ പങ്കുവയ്ക്കുന്നവരുടെ പക്ഷം. തെരഞ്ഞെടുപ്പ് പോരാട്ടത്തിന്‍റെ കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ വേറിട്ട വീഡിയോ പ്രചരിക്കുന്നത്. തന്‍റെ സാന്നിധ്യം കൊണ്ട് ത്രികോണ മത്സരത്തിന്‍റെ പ്രതീതി ഉളവാക്കിയ ആക്ഷന്‍ ഹിറോ സുരേഷ് ഗോപി വാര്‍ത്തകളില്‍ തുടക്കം മുതലേ സജീവമാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K