19 April, 2019 02:03:26 PM


'ചൗക്കിദാര്‍ ചോര്‍ ഹെ'; രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്



ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. പോസ്റ്റര്‍ പതിച്ചതിലും പ്രസംഗത്തിലും വിശദീകരണം നല്‍കണമെന്ന് കാണിച്ചാണ് നോട്ടീസ്. ഉത്തര്‍ പ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് രാഹുലിന് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുള്ളില്‍ മറുപടി നല്‍കാനാണ് നിര്‍ദ്ദേശം. ചൗക്കീദാര്‍ ചോര്‍ ഹെ എന്ന പരാമര്‍ശത്തിനെതിരെയാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്.


റാഫല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പരാമര്‍ശത്തിന് പിന്നാലെ അമേഠിയില്‍ പത്രിക നല്‍കാനെത്തിയപ്പോള്‍ നടത്തിയ പ്രസംഗത്തില്‍ രാഹുലിന്റെ പ്രസ്താവനയാണ് വിവാദത്തിനിടവെച്ചത്. ചൗക്കിദാര്‍ ചോര്‍ എന്ന് സുപ്രിം കോടതി കണ്ടെത്തിയെന്നാണ് രാഹുല്‍ പ്രസംഗിച്ചത്. ഇത് ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച മുഴുവന്‍ വീഡിയോ ദൃശ്യങ്ങളും ഇലക്ട്രല്‍ ഓഫീസര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച് കൊടുത്തിരുന്നു. ഇത് പരിശോധിച്ച ശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K