Breaking News
മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു; ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു... മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അജിത് വദേക്കർ അന്തരിച്ചു... സ്കൂളുകളിലെ ഓണപ്പരീക്ഷകള്‍ മാറ്റിവെച്ചു... സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി... നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് ശനിയാഴ്ച വരെ സര്‍‌വീസുകള്‍ ഉണ്ടാവില്ല... ഭാരതപ്പുഴ കര കവിഞ്ഞതോടെ പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിരോധിച്ചു... നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ രണ്ട് മണി വരെ വിമാന സർവീസ് നിർത്തിവച്ചു... മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു; 13 ഷട്ടറുകളിലൂടെ സ്പില്‍ വേ വഴി വെള്ളം പുറത്തേക്ക്... കവി ചെമ്മനം ചാക്കോ അന്തരിച്ചു... വ്യവസായ മന്ത്രിയായി ഇപി ജയരാജന്‍ സത്യപ്രതിജ്ഞ ചെയ്തു... ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം മടങ്ങി... നിറപുത്തരി പൂജക്കായി ശബരിമല നട ഇന്ന് തുറക്കും; തീർത്ഥാടകർക്ക് വിലക്ക്... പാക്ക് നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു...

17 March, 2016 03:58:39 PM


ബിഡിജെഎസ് 50 സീറ്റുകളില്‍ മത്സരിക്കും, പ്രചരണത്തിനിറങ്ങില്ല : വെള്ളാപ്പള്ളി





ആലപ്പുഴ : എസ്‌.എന്‍.ഡി.പിയുടെ രാഷ്‌ട്രീയ പാര്‍ട്ടിയായ ബി.ഡി.ജെ.എസ്‌ (ഭാരത്‌ ധര്‍മ ജനസേന) 50 സീറ്റുകളില്‍ മത്സരിക്കുമെന്ന്‌ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അതേസമയം, തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ ഇറങ്ങാനില്ലെന്നും വെള്ളാപ്പള്ളി വ്യക്‌തമാക്കി. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ എസ്‌.എന്‍.ഡി.പിയോഗത്തിന്റെ ജനറല്‍ സെക്രട്ടറിയാണ്‌. ഇക്കാര്യം കണക്കിലെടുത്താണ്‌ തെരഞ്ഞെടുപ്പ്‌ പ്രചരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആകെയുള്ള 50 സീറ്റുകളില്‍ നാലെണ്ണം ആലപ്പുഴയിലും  അരൂര്‍, ചേര്‍ത്തല, കുട്ടനാട്‌, കായംകുളം എന്നീ സീറ്റുകളിലാകും ബി.ഡി.ജെ.എസ്‌ മത്സരിക്കുകയെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. 




Share this News Now:
  • Google+
Like(s): 460