18 April, 2019 09:36:20 PM


കോട്ടയം നഗരമധ്യത്തില്‍ ഇതരസംസ്ഥാന യുവാവ് നെഞ്ചിൽ കുത്തേറ്റ് മരിച്ച നിലയില്‍



കോട്ടയം: കോട്ടയം നഗരമധ്യത്തില്‍ ഇതര സംസ്ഥാനക്കാരനായ യുവാവ് നെഞ്ചിൽ കുത്തേറ്റ് മരിച്ച നിലയിൽ. എം. സി. റോഡിൽ ഐഡ ഹോട്ടലിന് സമീപം പ്രവർത്തിക്കുന്ന ലക്ഷ്യ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന്‍റെ നാലാം നിലയിൽ വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് മൃതദേഹം കാണപ്പെട്ടത്. 


ഉദ്ദേശം 30 വയസ്സ് പ്രായം തോന്നിക്കും. വയലറ്റ് കളറിൽ വെള്ള പൊട്ട് ഡിസൈനുള്ള ഷർട്ടും, നീല ജീൻസും ആണ് വേഷം. കോട്ടയം കോട്ടയം വെസ്റ്റ് പോലീസ് മേൽ നടപടികൾ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ്  മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 


ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെപ്പറയുന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ : 0481 – 2567210, ഡിവൈഎസ്പി, കോട്ടയം : 9497990050, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ : 9497987072, സബ് ഇന്‍സ്പെക്ടര്‍ : 9497980328




Share this News Now:
  • Google+
Like(s): 364