18 April, 2019 10:41:10 AM


മാഞ്ഞൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നീണ്ടൂര്‍ സ്വദേശി മരിച്ചു




നീണ്ടൂര്‍: മാഞ്ഞൂരില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതമായി പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്ന ബൈക്ക് യാത്രികന്‍ മരണമടഞ്ഞു. നീണ്ടൂര്‍ പറയന്‍കുന്നേല്‍ പ്രമോദ് (47) ആണ് മരിച്ചത്. ഏപ്രില്‍ 9ന് മാഞ്ഞൂര്‍ സൗത്തിലായിരുന്നു അപകടം. വ്യാഴാഴ്ച രാവിലെ 6.30നായിരുന്നു അന്ത്യം. അഖില കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ ഏറ്റുമാനൂര്‍ മേഖലാ ട്രഷറര്‍ ആയിരുന്നു. ഭാര്യ: ആശാ പ്രമോദ്, മക്കള്‍: മിഥുന്‍ പ്രമോദ്,  മേഘാ പ്രമോദ്, മാനസ പ്രമോദ്. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് 5.30ന് വീട്ടുവളപ്പില്‍.



Share this News Now:
  • Google+
Like(s): 609