18 April, 2019 10:29:52 AM


തീച്ചുടിൽ ഉരുകിയ പാലക്കാടിനെ കുളിരണിയിച്ച് വേനൽമഴ; വ്യാപകമായി കൃഷിനാശവും




പാലക്കാട‌്: തീച്ചുടിൽ ഉരുകിയ പാലക്കാടിനെ തണുപ്പിച്ച‌് വേനൽമഴ. മഴ തകർത്തു പെയ‌്തപ്പോൾ മണ്ണും മനസ്സും കുളിരളിഞ്ഞു. വറ്റിവരണ്ട മണ്ണിനും കരിഞ്ഞുണങ്ങിയ ചെടികൾക്കും മഴ ആശ്വാസമായപ്പോൾ മഴയോടൊപ്പമെത്തിയ കനത്ത കാറ്റ‌് പലയിടത്തും നാശം വിതച്ചു. മരങ്ങൾ പൊട്ടിവീണ‌് വീടുകളും വൈദ്യുതിത്തൂണുകളും തകർന്നു. നിരവധി പേരുടെ കൃഷി വ്യാപകമായി നശിച്ചു.


മണ്ണാർക്കാട് കരിമ്പ, തെങ്കര പഞ്ചായത്തുകളിൽ വൻതോതിൽ കൃഷി നാശം. വ്യാഴാഴ്ച പെയ‌്ത മഴ വേനൽച്ചുടിൽനിന്ന‌് ആശ്വാസമേകിയെങ്കിലും വൻ നാശം വരുത്തി. കരിമ്പയിൽ മരം വീടിനു മുകളിൽ വീണു. കുലച്ചു തുടങ്ങിയ വാഴത്തോട്ടങ്ങൾ പൂർണമായും നശിച്ചു.  വിവിധ ധനകാര്യസ്ഥാപനങ്ങളിൽനിന്ന‌് വായ്പയെടുത്ത‌ ഇടത്തരം കർഷകരുടെ മുഴുവൻ സമ്പാദ്യവും  മഴയിലും കാറ്റിലും നഷ്ടപ്പെട്ടു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K