17 April, 2019 08:47:57 PM


''ആ ആള്‍ ഒരു സ്ഥാനാര്‍ഥി ആണ്.... തലയില്‍ തോര്‍ത്ത് ഇടുമോ...''; സിന്ധു ജോയിയുടെ പോസ്റ്റ് വൈറലാകുന്നു



കൊച്ചി: സി.പി.എംനു വേണ്ടി 2009ല്‍ ലോക്‌സഭയിലേക്ക് എറണാകുളത്തു നിന്നും മത്സരിച്ച ആളാണ് സിന്ധു ജോയി. അന്ന് പരാചയപ്പെട്ടതിന് ശേഷം ഇവര്‍ കോണ്‍ഗ്രസിലേക്ക് മാറിയിരുന്നു. സിന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.


വിവാഹം കഴിച്ച് വിദേശത്തേക്കു പോയ സിന്ധു ഒരിടവേളക്ക് ശേഷം തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. തന്റെ തോല്‍വിക്ക് കാരണമായത് സി പി എമ്മിനുള്ളിലെ വിഭാഗീയതയാണെ്‌നനും പാര്‍ടിയിലെ ചിലര്‍ തന്റെ തോല്‍വി ആഗ്രഹിച്ചിരുന്നെന്നും താന്‍ വിഭാഗീയതയുടെ ഇരയാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ഇട്ടിരിക്കുന്ന പോസ്റ്റില്‍ തന്റെ കഥയിലെ വില്ലനെ ആര്‍ക്കും കണ്ടെത്താന്‍ കഴിയുന്നില്ലന്നതാണ് സിന്ദുവിന്റെ വാദം. ഇതാണ് ചര്‍ച്ചയാകുന്നത്.


കുറിപ്പ് ഇങ്ങനെ:

"2009 ലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. നല്ല മത്സരം കാഴ്ചവെച്ചെന്ന അഹങ്കാരത്തോടെ നടക്കുന്ന സമയം. ഒരു പാര്‍ട്ടി ഓഫീസില്‍ ചെന്നപ്പോള്‍ ഒരാള്‍: 'സിന്ധു ജോയിയോ? വോട്ട് എണ്ണുന്ന ദിവസം എന്തായിരുന്നു! താന്‍ ഇപ്പോള്‍ ജയിക്കും എന്ന മട്ടില്‍ ആയിരുന്നല്ലോ ടി വി യില്‍ ഒക്കെ പറഞ്ഞോണ്ട് ഇരുന്നത്! അവസാനം തലയില്‍ തോര്‍ത്തും ഇട്ടോണ്ട് ഓടേണ്ടി വന്നല്ലേ?''

അനുബന്ധമായി 'ഹ ഹ ഹാ'എന്ന പൊട്ടിച്ചിരിയും. ആ ചിരി ഇന്നും എന്റെ കാതുകളില്‍ മുഴങ്ങുന്നു.

ആ ആള്‍ ഈ തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥി ആണ്. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍തന്നെ തലയില്‍ തോര്‍ത്ത് ഇടുമോ, അതോ അതും കഴിഞ്ഞു ഓടുമോ എന്നൊക്കെ കാണാന്‍ ഒരു മാസത്തിലധികം കാത്തിരിക്കണമല്ലോ എന്നോര്‍ക്കുമ്പോള്‍ ഒരിത്?? N:B-ഈ സംഭവം എറണാകുളത്തു നടന്നതല്ല. അതാരാണ് എന്ന് ചോദിച്ചു ഇന്‍ബോക്‌സ് ചെയ്യുകയും വേണ്ട. പെട്ടി പൊട്ടിക്കുമ്പോള്‍ ഞാന്‍ തന്നെ പറയാം??"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K