16 April, 2019 08:56:04 PM


ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടവകാശം വിനിയോഗിക്കാന്‍ ശമ്പളത്തോടെ അവധി




കോട്ടയം: വിവിധ തൊഴില്‍ മേഖലകളില്‍ ജോലി ചെയ്യുന്ന എല്ലാ തൊഴിലാളികള്‍ക്കും വോട്ടു ചെയ്യുന്നതിന്  ശമ്പളത്തോടെ അവധി ലഭിക്കും. കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ടിന് കീഴില്‍ വരുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 23ന് ശമ്പളത്തോടെ അവധി പ്രഖ്യാപിച്ച് ലേബര്‍ കമ്മിഷണര്‍ ഉത്തരവിറക്കി.

ജനപ്രാതിനിധ്യ നിയമം 1951-ലെ വകുപ്പ് 135(ബി)  ഉത്തരവു പ്രകാരം ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം  സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചതിന്റെ അടിസ്ഥാ നത്തിലാണ് കമ്മീഷണറുടെ ഉത്തരവ്. സ്വകാര്യമേഖലയില്‍ പണിയെടുക്കുന്ന ദിവസ വേതനക്കാര്‍ക്കും കാഷ്വല്‍ തൊഴിലാളികള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും. സമ്മതിദാനം വിനിയോഗിക്കുന്നതിനു വേണ്ടി അവരവരുടെ നിയോജക മണ്ഡലങ്ങളില്‍ പോകുന്ന തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും അന്നേ ദിവസത്തെ  ശമ്പളം അല്ലെങ്കില്‍ വേതനം  തൊഴിലുടമകള്‍ നിഷേധിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K