14 April, 2019 11:12:51 PM


ജെറ്റ് എയര്‍വേസ് പൈലറ്റുമാരെയും എഞ്ചിനീയര്‍മാരെയും കുറഞ്ഞ ശമ്പളത്തില്‍ ജോലിക്കെടുത്ത് സ്പൈസ് ജെറ്റ്




ദില്ലി: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെതുടര്‍ന്ന് പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാരുടെ പണിമുടക്കില്‍ എത്തി നില്‍ക്കുകയാണ് ജെറ്റ് എയര്‍വേസ്. പ്രതിസന്ധിയിലായ  പൈലറ്റുന്മാരെയും എഞ്ചിനീയര്‍മാരെയും ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ് സ്പൈസ് ജെറ്റ്. എന്നാല്‍, ജെറ്റ് എയര്‍വേസില്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന ശമ്പളത്തിന്‍റെ 30 മുതല്‍ 50 ശതമാനം വരെ കുറഞ്ഞ വേതനത്തിലായിരിക്കും സ്പൈസ് ജെറ്റിലെ ഇവരുടെ നിയമനമെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് മാസമായി ശമ്പളം മുടങ്ങിയതോടെ ജെറ്റ് എയര്‍വേസ് പൈലറ്റുമാരടക്കം 23,000 ത്തോളം ജീവനക്കാരുടെ നിത്യജീവിതമാണ് പ്രതിസന്ധിയിലായത്. 

സ്പൈസ് ജെറ്റ് അടക്കമുളള എയര്‍ലൈന്‍ കമ്പനികള്‍ ബോണസ് അടക്കം മികച്ച ശമ്പള പാക്കേജ് മുന്‍പ് വാഗ്ദാനം ചെയ്തിരുന്നവരാണ് ഇപ്പോള്‍ നിയമന ഉത്തരവ് ലഭിച്ചിരിക്കുന്ന ചില പൈലറ്റുമാരും എഞ്ചിനീയര്‍മാരും. 'ജെറ്റ് അടച്ചു പൂട്ടല്‍ ഭീഷണിയുടെ പടിവാതിലില്‍ എത്തി നില്‍ക്കുന്നതാണ് പൈലറ്റുമാരുടെയും എഞ്ചിനീയര്‍മാരുടെയും ശമ്പളത്തില്‍ കുറവ് വരാന്‍ കാരണം. വ്യോമയാന മേഖലയിലെ മറ്റ് കമ്പനികളെക്കാള്‍ ഉയര്‍ന്ന ശമ്പളമാണ് ജെറ്റ് എയര്‍വേസ് അവരുടെ ജീവനക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇപ്പോള്‍ ഇത്ര വലിയ കുറവ് വരാന്‍ കാരണവും ഇതാണ്'. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K