10 April, 2019 10:32:38 AM


മാണി സാറിന് ആദരം; പാലായിൽ വ്യാഴാഴ്ച ഹർത്താൽ



പാലാ: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയോടുള്ള ആദര സൂചകമായി വ്യാഴാഴ്ച പാലായിൽ വ്യാപാരികൾ കടകൾ അടച്ച് ഹർത്താൽ ആചരിയ്ക്കും. ഇന്നലെ ലേക്ക് ഷോര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം വിലാപയാത്രയായി കോട്ടയം തിരുനക്കര മൈതാനിയിലേക്ക് കൊണ്ടു വരും. 


വൈകുന്നേരം വരെ ഇവിടെ പൊതുദര്‍ശനത്തിന് വയ്ക്കും. അവിടെ നിന്നും പാലായില്‍ എത്തിക്കും. വ്യാഴാഴ്ച്ച രണ്ട് മണിവരെ മാണിയുടെ പാലായിലെ കരിങ്ങോഴക്കല്‍ വീട്ടില്‍ പൊതുദര്‍ശനത്തിനായി വയ്ക്കും. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിലാവും മാണിയുടെ സംസ്കാരചടങ്ങുകള്‍ നടക്കുക. 


ചൊവ്വാഴ്ച്ച വൈകിട്ട് അ‍ഞ്ചേകാലോടെയാണ് മാണിയുടെ മരണവാര്‍ത്ത ലേക്ക് ഷോര്‍ ആശുപത്രി പുറത്തു വിട്ടത്. ഇതിന് ശേഷം അര മണിക്കൂറോളം ആശുപത്രിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.



Share this News Now:
  • Google+
Like(s): 230