06 April, 2019 01:10:08 PM


നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ നടപടിക്കെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്




കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന വയനാട്, എറണാകുളം മണ്ഡലങ്ങളിലെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളിയ നടപടിക്കെതിരെ സരിത എസ് നായര്‍ ഹൈക്കോടതിയിലേക്ക്. പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയക്കളിയുണ്ടെന്ന് സരിത പറഞ്ഞു. എന്നാല്‍ പത്രിക തള്ളിയത് നല്ലതിനാണ്. തനിക്കെതിരെ നടക്കുന്ന അനീതികളെ കൂടുതല്‍ വ്യക്തമായി തുറന്നുകാട്ടാന്‍ ഇത് സഹായിക്കും. അതേസമയം അപ്പീല്‍ തള്ളിയ നടപടിക്കെതിരെ ഇന്ന് തന്നെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുമെന്നും സരിത വ്യക്തമാക്കി.



സോളാര്‍ ആരോപണവുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ സരിത ശിക്ഷിക്കപ്പെട്ടിരുന്നു. ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതിനാലാണ് നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. സരിത വിധിക്കെതിരെ സ്റ്റേ വാങ്ങിയിരുന്നെങ്കിലും അനുവദിച്ച സമയത്തിനുള്ളില്‍ ഈ ഉത്തരവ് സമര്‍പ്പിക്കാത്തതിനാലാണ് പത്രിക തള്ളുന്നതെന്നാണ് കമ്മീഷന്റെ വിശദീകരണം. രണ്ട് മണ്ഡലത്തിലും സരിത സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K