04 April, 2019 08:45:05 PM


രാഹുല്‍ ഗാന്ധിയുടെ കൈവശം 40,000 രൂപ; 72 ലക്ഷം രൂപയുടെ ബാധ്യത



കല്‍പ്പറ്റ: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. 72 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന് തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ രാഹുല്‍ വ്യക്തമാക്കി. അഞ്ച് കോടി രൂപയുടെ സ്വത്താണ് രാഹുല്‍ ഗാന്ധിക്കുള്ളത്. കൈവശം 40,000 രൂപയുണ്ട്. 72 ലക്ഷം രൂപ ബാധ്യതയില്‍ അഞ്ച് ലക്ഷം രൂപ സോണിയ ഗാന്ധിക്ക് നല്‍കാനുള്ളതാണ്.


അഞ്ച് കേസുകളില്‍ പ്രതിയാണ് രാഹുല്‍ ഗാന്ധി. ഇതില്‍ നാല് കേസുകള്‍ മാനനഷ്ടക്കേസുകളും ഒന്ന് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ സ്വകാര്യ കേസുമാണ്. ട്രിനിറ്റി കോളജില്‍ നിന്ന് ഡവലപ്‌മെന്റ് സ്റ്റഡീസില്‍ എം.ഫില്ലും കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവുമാണ് രാഹുല്‍ ഗാന്ധിയുടെ വിദ്യാഭ്യാസ യോഗ്യത. സ്ഥിരനിക്ഷേപമായി 17,93,693 രൂപയും ബോണ്ട്, ഷെയര്‍ നിക്ഷേപമായി 5,19,44,682 രൂപയുമുണ്ട്. പിഎഫ് നിക്ഷേപം 39,89,087 രൂപയുമുണ്ട്. 2,91,367 രൂപയുടെ 333.300 ഗ്രാം സ്വര്‍ണവും രാഹുല്‍ ഗാന്ധിയുടെ കൈവശമുണ്ട്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K