04 April, 2019 06:10:29 PM


'ഇനിയെന്നെ അപമാനിക്കാൻ ബാക്കിയില്ല'; മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് എം കെ രാഘവൻ



കോഴിക്കോട്: ''ഇനിയെന്നെ അപമാനിക്കാൻ ബാക്കിയില്ല. നമ്പി നാരായണൻ പറഞ്ഞത് പോലെ, ആത്മഹത്യ ചെയ്യാൻ കഴിയില്ല ...'', ഹിന്ദി ന്യൂസ് ചാനൽ പുറത്തു വിട്ട അഴിമതി ആരോപണത്തെക്കുറിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ.  ഇനി തന്നെ അപമാനിക്കാൻ ബാക്കിയില്ല. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്ത കാലം വേറെ ഉണ്ടായിട്ടില്ലെന്നും ചാനലിന്‍റെ സ്റ്റിംഗ് ഓപ്പറേഷന് പിന്നിൽ സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ ഘടകമാണെന്നും എം കെ രാഘവൻ ആരോപിച്ചു. 


ദേശാഭിമാനിയിൽ കോഴ ആരോപണത്തെക്കുറിച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഉയർത്തിക്കാട്ടിയാണ് എം കെ രാഘവന്‍റെ വാർത്താ സമ്മേളനം തുടങ്ങിയത്. ഇത്രയ്ക്ക് വ്യക്തിഹത്യ ചെയ്യപ്പെട്ട കാലം വേറെയുണ്ടായിട്ടില്ല. സിപിഎമ്മിനെപ്പോലുള്ള പാർട്ടി തന്നെയാണ് ഈ ആരോപണത്തിന് പിന്നിലെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും രാഘവൻ ആരോപിച്ചു. സിപിഎമ്മിന്‍റെ കോഴിക്കോട് ജില്ലാ നേതൃത്വം ഇക്കാര്യത്തിൽ മറുപടി പറയണമെന്നും ദില്ലിയിൽ നിന്ന് മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് താമസിപ്പിച്ച് കോഴ നാടകം പ്ലാന്‍ ചെയ്യുകയായിരുന്നു എന്നുമാണ് രാഘവന്റെ ആരോപണം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K