01 April, 2019 03:18:23 PM


വയനാട്ടില്‍ രാഹുലിനെ തോല്‍പ്പിക്കാന്‍ തയ്യാറായി തുഷാര്‍ വെള്ളാപ്പള്ളി; സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് അമിത്ഷാ



ദില്ലി: വയനാട് ലോക്സഭാ മണ്ഡലത്തില്‍ തുഷാർ വെള്ളാപ്പള്ളിയെ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി അധ്യക്ഷൻ അമിത് ഷാ ട്വിറ്ററിലൂടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പിക്കുമെന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള വയനാട്ടില്‍ ശക്തമായ പോരാട്ടം കാഴ്ചവയ്ക്കുമെന്നും മത്സരം താനും രാഹുലും തമ്മിലാണെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.  


തുഷാറിന് നൽകിയിരുന്ന തൃശൂർ സീറ്റ് ബിജെപി ഏറ്റെടുക്കാനാണ് സാധ്യത. തൃശൂരിലേക്ക് എം ടി രമേശിനെ പരിഗണിച്ചിരുന്നെങ്കിലും താൽപര്യമില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്. ടോം വടക്കന്‍റെ പേരും പരിഗണനയിലുണ്ട്. ബിജെപി ദേശീയ നേതൃത്വമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയപ്പോഴും രാഹുലിന്‍റെ തീരുമാനം അനുസരിച്ച് ഇക്കാര്യത്തിൽ ഭേദഗതി ഉണ്ടാകുമെന്ന് എൻഡിഎ നേതൃത്വം നേരത്തെ അറിയിച്ചിരുന്നു. തൃശൂരില്‍ തുഷാറിന് പകരം ബിഡിജെഎസ് നേതാവ് സംഗീത മത്സരിക്കുമെന്നും സൂചനയുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K